Advertisment

ഫിഫ ലോകകപ്പ് ഖത്തറില്‍ നിന്നും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സത്യം ഓണ്‍ലൈനും. ശരത് മുള്ളൂര്‍ നേതൃത്വം നല്‍കും

New Update

publive-image

Advertisment

ലോകകപ്പ് ഉദ്ഘാടനവേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിന് മുമ്പില്‍ ശരത് മുള്ളുര്‍

ദോഹ: ഇരുപത്തി രണ്ടാമത് ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ സത്യം ഓണ്‍ലൈനും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുക ശരത് ആന്‍റണി മുള്ളൂര്‍ ആയിരിക്കും.

സത്യം ഓണ്‍ലൈന്‍ ഖത്തര്‍ നാഷണല്‍ ഹെഡ് ആണ് ശരത് ആന്‍റണി മുള്ളൂര്‍. കഴിഞ്ഞ 10 വര്‍ഷമായി സത്യം ഓണ്‍ലൈനിന്‍റെ ഭാഗമാണദ്ദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയാണ് ശരത് മുള്ളൂര്‍.

publive-image

ഖത്തര്‍ ഫിഫ കപ്പിന്‍റെ ഒരുക്കങ്ങളോടനുബന്ധിച്ച് രാജ്യത്ത് കഴിഞ്ഞ 4 വര്‍ഷത്തോളമായി നടക്കുന്ന മുന്നൊരുക്കങ്ങള്‍ ഏറ്റവും ആദ്യമായും കൃത്യമായും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ശരത് മുള്ളൂരായിരുന്നു.

ഞായറാഴ്ച വൈകിട്ട് അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടികളുടേയും, ഡിസംബര്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും വിശദമായ റിപ്പോര്‍ട്ട് സത്യം ഓണ്‍ലൈനില്‍ വായിക്കാം.

Advertisment