Advertisment

'ലിവ്‌ ദ ഗെയിം'! ഐസിസി ടി20 ലോകകപ്പ് ഗാനം പുറത്ത്; വീഡിയോ ദൃശ്യങ്ങളില്‍ സാന്നിധ്യമറിയിച്ച് കോലിയും പൊള്ളാര്‍ഡും മാക്‌സ്‌വെല്ലും റാഷിദ് ഖാനും-വീഡിയോ കാണാം

New Update

publive-image

Advertisment

ദുബായ്: ടി20 ലോകകപ്പ് ഗാനം ഐസിസി പുറത്തിറക്കി. വിരാട് കോലി, കീറോണ്‍ പൊള്ളാര്‍ഡ്, ഗ്ലെന്‍ മാക്‌സ്വെല്‍, റാഷിദ് ഖാന്‍ എന്നിവരുടെ 'ആനിമേറ്റഡ്' ചിത്രങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ് 'ലിവ്‌ ദ ഗെയിം' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആരാധകര്‍ ടി20 ക്രിക്കറ്റ് ആസ്വദിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ആനിമേറ്റഡ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3ഡി, 2ഡി ഇഫക്ടുകള്‍ സംയോജിപ്പിക്കുന്ന ഒരു പുതിയ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യയിലൂടെയാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനര്‍മാര്‍, മോഡലേഴ്‌സ്, ആനിമേറ്റേഴ്‌സ്, കംപോസിറ്റേഴ്‌സ് എന്നിവരുള്‍പ്പെടെയുള്ള 40-ല്‍ അധികം ആളുകളുടെ സംഘം ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചു.

ഒക്ടോബര്‍ 17-നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. മസ്‌കറ്റിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ആദ്യത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഒമാനും പാപുവ ന്യൂ ഗിനിയയും ഏറ്റുമുട്ടും.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലും മത്സരമുണ്ടായിരിക്കും. നവംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും.

Advertisment