Advertisment

ഐസിസി ക്രിറ്റോസ്! ഫാൻക്രേസുമായി സഹകരിച്ച് എൻഎഫ്ടി പുറത്തിറക്കി ഐസിസി

New Update

publive-image

Advertisment

ദുബായ്: ഫാൻക്രേസുമായി സഹകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഡിജിറ്റൽ (എൻഎഫ്‌ടി) ശേഖരണങ്ങളുടെ ഔദ്യോഗിക ശ്രേണിയായ 'ഐസിസി ക്രിറ്റോസ്' വ്യാഴാഴ്ച പുറത്തിറക്കി. ഐസിസി ഇവന്റുകളുടെ ഒരു ശ്രേണിയിൽ നിന്ന് അവരുടെ സ്വന്തം ക്രിക്കറ്റ് ചരിത്രത്തിന്റെ ഒരു ഭാഗം ശേഖരിക്കാനും ട്രേഡ് ചെയ്യാനും ക്രിറ്റോസ് ആരാധകരെ പ്രാപ്തരാക്കുന്നു.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ 2015, 2019 പതിപ്പുകളിലെ അവിസ്മരണീയമായ 75 നിമിഷങ്ങൾ ഇതില്‍ ഫീച്ചർ ചെയ്യുന്നു. ആരാധകർക്ക് അവരുടെ ക്രിസ്റ്റോസ് ശേഖരം മൂന്ന് പാക്കുകളിൽ (ഒരു ബേസ് പാക്ക്, ഒരു ബൂസ്റ്റർ പാക്ക്, ഒരു ഹോട്ട്ഷോട്ട് പാക്ക്) ഒന്ന് ഉപയോഗിച്ച് ആരംഭിക്കാം.

ഒരു പായ്ക്ക് റിസർവ് ചെയ്തിട്ടുള്ള ആരാധകർക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഷോട്ടുകളുടെയും ക്യാച്ചുകളുടെയും വിക്കറ്റുകളുടെയും എൻഎഫ്‌ടികൾ സ്വന്തമാക്കാനുള്ള അവസരം ആദ്യം ലഭിക്കുന്നത്.

ശേഖരണങ്ങളുടെ പട്ടിക വളർന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ഐസിസി പുരുഷ-വനിതാ ഇവന്റുകളിൽ നിന്നുള്ള ക്ലാസിക് മത്സരങ്ങളും ഭാവി ഇവന്റുകളിൽ സൃഷ്‌ടിച്ച ഐക്കണിക് നിമിഷങ്ങളും ഇതിൽ ഉൾപ്പെടും.

"ക്രിക്കറ്റിലെ ചരിത്ര നിമിഷങ്ങൾ സ്വന്തമാക്കാനും അതിന്റെ ഭാഗമാകാനും ആരാധകർക്ക് ഒരു അതുല്യ അവസരമായ ക്രിറ്റോസിന്റെ ആദ്യ പായ്ക്കുകൾ പുറത്തിറക്കുന്നതില്‍ ഞങ്ങൾ വളരെ ആവേശത്തിലാണ്. ക്രിക്കറ്റ് ആരാധകർ ഇഷ്ടപ്പെടുന്ന ആ നിമിഷങ്ങളുടെ ഡിജിറ്റൽ റെക്കോർഡ് ആയിരിക്കും ക്രിറ്റോസ്. ഐതിഹാസിക വീഡിയോ ഹൈലൈറ്റുകൾ ശേഖരിക്കാൻ അവരെ പ്രാപ്തരാക്കും'',-ഐസിസി ഡിജിറ്റൽ ഹെഡ് ഫിൻ ബ്രാഡ്‌ഷോ പറഞ്ഞു.

ഗ്ലെന്‍ മാക്‌സ്വെല്‍, ഹാര്‍ദിക് പാണ്ഡ്യ, ജോ റൂട്ട്, എംഎസ് ധോണി, സ്റ്റീവ് സ്മിത്ത്, ലസിത് മലിംഗ തുടങ്ങിയവരുടെ ചില പ്രകടനങ്ങള്‍ ഡിജിറ്റൽ ശേഖരണങ്ങളിൽ ചിലതാണ്.

Advertisment