Advertisment

പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റിക്കെതിരെ തകര്‍പ്പന്‍ ജയം; ഗോവയ്‌ക്കെതിരെയുള്ള അവസാന മത്സരം നിര്‍ണായകം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ 3-1ന് തോല്‍പിച്ചു. 19-ാം മിനിറ്റില്‍ മലയാളിതാരം സഹല്‍ സമദാണ് ആദ്യം ഗോളടിച്ചത്. 45, 60 മിനിറ്റുകളില്‍ അല്‍വാരോ വാസ്‌ക്വെസും ഗോളടിച്ചു. 71-ാം മിനിറ്റില്‍ ഡിഗോ മൗറിഷ്യോയിലൂടെ മുംബൈ ഒരു ഗോള്‍ കണ്ടെത്തി.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യത കൂടുതല്‍ ശക്തമാക്കി. അവസാന മത്സരത്തില്‍ ഗോവയെ തോല്‍പിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താം. മുംബൈ ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാലും മഞ്ഞപ്പടയ്ക്ക് പ്ലേ ഓഫില്‍ പ്രവേശിപ്പിക്കാം.

Advertisment