Advertisment

ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നുവെന്ന ട്വീറ്റ് പിന്‍വലിച്ച് അമ്പാട്ടി റായിഡു; റായിഡു വിരമിക്കുന്നില്ലെന്ന് സിഎസ്‌കെ ചീഫ് എക്‌സിക്യൂട്ടീവ്; ടീമില്‍ അസ്വാരസ്യങ്ങളെന്ന് അഭ്യൂഹം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ നിന്ന് താന്‍ വിരമിക്കുന്നുവെന്ന ട്വീറ്റ് പിന്‍വലിച്ച് സിഎസ്‌കെ താരം അമ്പാട്ടി റായിഡു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹവും ശക്തമായി. ടീമില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും, അത് എത്രയും വേഗം പരിഹരിക്കുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇത് തന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു റായിഡുവിന്റെ ട്വീറ്റ്. 13 വര്‍ഷം രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ചു. മുംബൈ ഇന്ത്യന്‍സിനും, സിഎസ്‌കെയ്ക്കും നന്ദി പറയുന്നുവെന്നും റായിഡു പറഞ്ഞിരുന്നു. ഈ ട്വീറ്റാണ് മിനിറ്റുകള്‍ക്ക് ശേഷം പിന്‍വലിച്ചത്.

റായിഡു വിരമിച്ചിട്ടില്ലെന്ന് സിഎസ്‌കെ ചീഫ് എക്‌സിക്യൂട്ടീവ് കാശി വിശ്വനാഥനും പ്രതികരിച്ചു. ഈ സീസണില്‍ മികച്ച പ്രകടനം നടത്താനാകാത്തതില്‍ അദ്ദേഹം നിരാശനായിരുന്നു. അതുകൊണ്ടാണ് ആ ട്വീറ്റ്. അപ്പോള്‍ തന്നെ റായിഡുവിനെ വിളിച്ച് വിരമിക്കരുതെന്ന് ആവശ്യപ്പെട്ടതായും, താരം അത് സമ്മതിച്ചതായും കാശി വിശ്വനാഥന്‍ പറഞ്ഞു.

Advertisment