Advertisment

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 54 റണ്‍സിന് തോറ്റു; സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പുറത്തേക്ക്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 54 റണ്‍സിന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ഹൈദരാബാദിന് എട്ട് വിക്കറ്റിന് 123 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

28 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍-7, അജിങ്ക്യ രഹാനെ-28, നിതീഷ് റാണ-26, ശ്രേയസ് അയ്യര്‍-15, സാം ബില്ലിങ്‌സ്-34, റിങ്കു സിങ്-5, സുനില്‍ നരെയ്ന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഹൈദാരാബാദിനു വേണ്ടി ഉമ്രാന്‍ മാലിക് മൂന്നു വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സെന്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

28 പന്തില്‍ 43 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍-9സ രാഹുല്‍ ത്രിപാഠി-9, എയ്ഡന്‍ മര്‍ക്രം-32, നിക്കോളാസ് പുരന്‍-2, വാഷിങ്ടണ്‍ സുന്ദര്‍-4, ശശാങ്ക് സിങ്-11, മാര്‍കോ ജാന്‍സെന്‍-1, ഭുവനേശ്വര്‍ കുമാര്‍-6 നോട്ടൗട്ട്, ഉമ്രാന്‍ മാലിക്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ മൂന്നു വിക്കറ്റും, ടിം സൗത്തി രണ്ടു വിക്കറ്റും, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment