Advertisment

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 24 റണ്‍സിന് തകര്‍ത്തു; രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് അരികെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 24 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 178 റണ്‍സെടുത്തു. ലഖ്‌നൗവിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

29 പന്തില്‍ 41 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-2, സഞ്ജു സാംസണ്‍-32, ദേവ്ദത്ത് പടിക്കല്‍-39, റിയാന്‍ പരാഗ്-19, ജെയിംസ് നീഷം-14, രവിചന്ദ്രന്‍ അശ്വിന്‍-10 നോട്ടൗട്ട്, ട്രെന്‍ഡ് ബോള്‍ട്ട്-17 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ലഖ്‌നൗവിനു വേണ്ടി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റും, ആവേശ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, ആയുഷ് ബദോനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

39 പന്തില്‍ 59 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ക്വിന്റോണ്‍ ഡി കോക്ക്-7, കെഎല്‍ രാഹുല്‍-10, ആയുഷ് ബദോനി-0, ക്രുണാല്‍ പാണ്ഡ്യ-25, മാര്‍ക്കസ് സ്റ്റോയിനിസ്-27, ജേസണ്‍ ഹോള്‍ഡര്‍-1, ദുശ്മന്ത ചമീര-0, മൊഹ്‌സീന്‍ ഖാന്‍-9 നോട്ടൗട്ട്, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment