Advertisment

പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്; പഞ്ചാബ് കിങ്‌സ് പുറത്തേക്ക്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തു. പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

48 പന്തില്‍ 63 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍-0, സര്‍ഫറാസ് ഖാന്‍-32, ലളിത് യാദവ്-24, റിഷഭ് പന്ത്-7, റോവ്മാന്‍ പവല്‍-2, അക്‌സര്‍ പട്ടേല്‍-17 നോട്ടൗട്ട്, ഷാര്‍ദ്ദുല്‍ താക്കൂര്‍-3, കുല്‍ദീപ് യാദവ്-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പഞ്ചാബിനു വേണ്ടി ലിയം ലിവിങ്സ്റ്റണും, അര്‍ഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റ് വീതവും, കഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി.

32 പന്തില്‍ 43 റണ്‍സെടുത്ത ജിതേഷ് ശര്‍മയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ-28, ശിഖര്‍ ധവാന്‍-19, ഭനുക രജപക്‌സ-4, ലിയം ലിവിങ്സ്റ്റണ്‍-3, മയങ്ക് അഗര്‍വാള്‍-0, ഹര്‍പ്രീത് ബ്രാര്‍-1, റിഷി ധവാന്‍-4, രാഹുല്‍ ചഹര്‍-25 നോട്ടൗട്ട്, കഗിസോ റബാദ-6, അര്‍ഷ്ദീപ് സിങ്-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനം.

ഡല്‍ഹിക്കു വേണ്ടി ഷാര്‍ദ്ദുല്‍ താക്കൂര്‍ നാലു വിക്കറ്റും, ആന്റിച് നോക്യെ ഒരു വിക്കറ്റും, അക്‌സര്‍ പട്ടേലും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment