Advertisment

ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്‍! സഞ്ജു സാംസണിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

'ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. റണ്‍സ് പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന്റെ റോള്‍ എന്തെന്ന് കൂടുതലായി കാണാനാവുക. രാജസ്ഥാന്‍ റോയല്‍സ് അത് സ്ഥിരമായി ചെയ്യുന്നു.' - ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. അവസാന മത്സരം ജയിച്ചാല്‍ ടീം പ്ലേ ഓഫ് ഉറപ്പാക്കും.

Advertisment