Advertisment

മുംബൈ ഇന്ത്യന്‍സിന് പത്താം തോല്‍വി; സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ജയം മൂന്ന് റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ മൂന്ന് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറു വിക്കറ്റിന് 193 റണ്‍സെടുത്തു. മുംബൈയ്ക്ക് ഏഴു വിക്കറ്റിന് 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

44 പന്തില്‍ 76 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-9, പ്രിയം ഗാര്‍ഗ്-42, നിക്കോളാസ് പുരന്‍-38, എയ്ഡന്‍ മര്‍ക്രം-2, കെയ്ന്‍ വില്യംസണ്‍-8 നോട്ടൗട്ട്, വാഷിങ്ടണ്‍ സുന്ദര്‍-9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മുംബൈയ്ക്കു വേണ്ടി രമന്‍ദീപ് സിങ് മൂന്നു വിക്കറ്റും, ഡാനിയല്‍ സാംസ്, റിലെ മെറെഡിത്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

36 പന്തില്‍ 48 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-43, ഡാനിയല്‍ സാംസ്-15, തിലക് വര്‍മ-8, ടിം ഡേവിഡ്-46, ട്രിസ്റ്റണ്‍ സ്റ്റബ്ബ്‌സ്-2, രമന്‍ദീപ് സിങ്-14 നോട്ടൗട്ട്, സഞ്ജയ് യാദവ്-0, ജസ്പ്രീത് ബുംറ-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഹൈദരാബാദിനു വേണ്ടി ഉമ്രാന്‍ മാലിക് മൂന്നു വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment