Advertisment

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ദുഃഖവാര്‍ത്ത; അല്‍വാരോ വാസ്‌ക്വെസ് ടീം വിട്ടു; സ്ഥിരീകരിച്ച് ക്ലബ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും താരം അല്‍വാരോ വാസ്‌ക്വെസ് ടീം വിട്ടു. നേരത്തെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഇന്നാണ് വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണില്‍ അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി അറിയിക്കുന്നതായി ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചു.

ഐഎസ്എല്ലിലെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനമാണ് വാസ്‌ക്വെസ് കാഴ്ചവച്ചത്. 23 മത്സരങ്ങളില്‍ നിന്നായി എട്ടു ഗോളുകള്‍ ഇദ്ദേഹം മഞ്ഞപ്പടയ്ക്കായി നേടിയിട്ടുണ്ട്. എഫ്‌സി ഗോവയിലേക്കാണ് വാസ്‌ക്വെസ് ചേക്കേറുന്നതെന്നാണ് സൂചന.

Advertisment