Advertisment

ആദ്യം അല്‍വാരോ വാസ്‌ക്വെസ്, പിന്നാലെ വിന്‍സി ബരെറ്റോ, ഇപ്പോഴിതാ ചെഞ്ചോ ഗില്‍റ്റ്‌ഷെനും കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു! സ്ഥിരീകരിച്ച് ക്ലബ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: ഭൂട്ടാനീസ് സൂപ്പര്‍താരം ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അല്‍വാരോ വാസ്‌ക്വെസും, വിന്‍സി ബാരെറ്റോയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു.

വിന്‍സി ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് പോകുന്നത്. വാസ്‌ക്വെസ് എഫ്‌സി ഗോവയിലേക്ക് ചേക്കേറുമെന്നാണ് വിവരം. പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതു മൂലമാണ് വാസ്‌ക്വെസിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കാതെ വന്നത്.

പ്രിയതാരങ്ങള്‍ ക്ലബ് വിടുമ്പോഴും മികച്ച താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് പകരമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നേരത്തെ അഡ്രിയാന്‍ ലൂണ, മാര്‍കോ ലെസ്‌കോവിച്, ബിജോയ് വര്‍ഗീസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ് തുടങ്ങിയവരുടെ കരാര്‍ മഞ്ഞപ്പട നീട്ടിയിരുന്നു.

Advertisment