Advertisment

ഗോളടിച്ച് സഹലും ഛേത്രിയും; എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷനില്‍ അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2-1ന് തോല്‍പിച്ചു. 86-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍ 88-ാം മിനിറ്റില്‍ സുബൈര്‍ അമിരി നേടിയ ഗോളിലൂടെ അഫ്ഗാനിസ്ഥാന്‍ ഒപ്പമെത്തി. മലയാളിതാരം സഹല്‍ സമദ് അവസാനനിമിഷം നേടിയ ഗോളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

നേരത്തെ കംബോഡിയയെയും ഇന്ത്യ തോല്‍പിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഹോങ്കോങിനെ നേരിടും.

Advertisment