Advertisment

എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍: നേപ്പാളിനെതിരെ കുവൈറ്റിന് വമ്പന്‍ ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ നേപ്പാളിനെതിരെ കുവൈറ്റിന് തകര്‍പ്പന്‍ ജയം. 4-1നാണ് കുവൈറ്റ് നേപ്പാളിനെ തകര്‍ത്തത്.

28-ാം മിനിറ്റില്‍ ഫഹദ് അല്‍ റാഷിദിയുടെ ഗോളിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. 48, 70 മിനിറ്റുകളില്‍ യൂസഫ് നാസറും, 73-ാം മിനിറ്റില്‍ മുബാറക് അല്‍ ഫനേനിയും നേടിയ ഗോളിലൂടെ കുവൈറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ദര്‍ശന്‍ ഗുരുങ്ങിലൂടെ നേപ്പാള്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

ഈ വിജയത്തോടെ ഗ്രൂപ്പ് എയിലെ പോയിന്റ് പട്ടികയില്‍ കുവൈറ്റ് മൂന്നാമതെത്തി. ജോര്‍ദാനും, ഇന്തോനേഷ്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. നേപ്പാള്‍ നാലാമതാണ്. ജൂണ്‍ 14ന് ജോര്‍ദാനെതിരെയാണ് കുവൈറ്റിന്റെ നിര്‍ണായക മത്സരം.

Advertisment