Advertisment

ഹോങ്കോങ്ങിനെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു; എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷനില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോളില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ 4-0ന് തകര്‍ത്തു. രണ്ടാം മിനിറ്റില്‍ അന്‍വര്‍ അലി, 45-ാം മിനിറ്റില്‍ സുനില്‍ ഛേത്രി, 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്, ഇഞ്ചുറി ടൈമില്‍ ഇഷാന്‍ പണ്ഡിത എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്.

ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയിച്ച് ഒന്നാമതെത്തി. നേരത്തെ കംബോഡിയയെയും, അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോല്‍പിച്ചിരുന്നു.

Advertisment