Advertisment

വിദേശ പര്യടനത്തിനിടെ ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ താരത്തോട് മോശമായി പെരുമാറി; സഹപരിശീലകന് സസ്‌പെന്‍ഷന്‍

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ താരത്തോട് മോശമായി പെരുമാറിയ സഹപരിശീലകന്‍ അലക്‌സ് ആംബ്രോസിനെ സസ്‌പെന്‍ഡ് ചെയ്തു. വിദേശ പര്യടനത്തിനിടെയാണ് സഹപരിശീലകന്‍ മോശമായി പെരുമാറിയത്.

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടീം നിലവില്‍ നോര്‍വേയിലാണ്. അലക്‌സ് ആംബ്രോസിനെ ഇവിടെ നിന്ന് തിരികെ ഇന്ത്യയിലേക്ക് വിളിപ്പിച്ചു.

Advertisment