Advertisment

മൂന്നാമത്തെ മത്സരത്തിലും നോര്‍ത്ത് ഈസ്റ്റിന് തോല്‍വി; ഈസ്റ്റ് ബംഗാളിന് ആദ്യ ജയം

New Update

publive-image

Advertisment

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനെ തോല്‍പിച്ചു. 3-1നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.

11-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വ, 52-ാം മിനിറ്റില്‍ ചരലമ്പോസ് കിരിക്കാവു, 84-ാം മിനിറ്റില്‍ ജോര്‍ദാന്‍ ദൊഹര്‍ത്തി എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകള്‍ നേടിയത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാറ്റ് ഡെര്‍ബിഷെയറിലൂടെ നോര്‍ത്ത് ഈസ്റ്റ് ആശ്വാസഗോള്‍ കണ്ടെത്തി.

സീസണില്‍ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ജയമാണിത്. മറുവശത്ത്, നോര്‍ത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.

Advertisment