ദോഹ: ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ലോകം ഒറ്റപ്പന്തിലേക്ക് ചുരുങ്ങുന്ന നിമിഷം. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്.
Jung Kook delivers at the #Qatar2022 opening ceremony! 🎶#Dreamers2022 | @bts_bighit
— FIFA World Cup (@FIFAWorldCup) November 20, 2022
ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന്റെ ആകര്‍ഷണമായിരുന്നു.
സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്‌സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു. കനേഡിയന്‍ നോറ ഫതേതഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ഉദ്ഘാടന ചടങ്ങിനെ മനോഹരമാക്കി.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി നടന്നു. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തിലൂടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. ആദ്യ മത്സരം ഏതാനും നിമിഷങ്ങള്‍ക്കകം ആരംഭിക്കും.