Advertisment

സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് - ഫ്രാന്‍സ് പോരാട്ടം

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്. ഏകപക്ഷീയമായി മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് പടയുടെ ജയം. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്.

38ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത് പിന്നീട് ഹാരികെയ്നിലൂടെ വീണ്ടും മനോഹരമായ മുന്നേറ്റം. 48-ാം മിനിറ്റിലാണ് രണ്ടാമത്തെ മനോഹരമായ ഗോള്‍ പിറന്നത്. സാക്കയും വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സാക്കയിലൂടെ ഇംഗ്ലണ്ട് മൂന്നാം ഗോള്‍ നേടി.

ജയത്തോടെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച ഇംഗ്ലണ്ട് ഇനി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സുമായി ഏറ്റുമുട്ടും. പോളണ്ടിനെ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേയ്ക്ക് എത്തിയത്. തീ പാറും പോരാട്ടത്തിനാകും ഞായറാഴ്ച്ച അല്‍ബയ്ത്ത് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Advertisment