Advertisment

പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് കായികമന്ത്രി, ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ! ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്-മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മത്സരത്തില്‍ കാണികള്‍ കുറവാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമര്‍ശനം.

"പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ടെന്ന് കായികമന്ത്രി. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീൻ ഫീൽഡിൽ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങൾ''-എന്നായിരുന്നു സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം, കാര്യവട്ടം ഏകദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പര തൂത്തുവാരി. ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വിജയമാണിത്. ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സിന്റെ വിജയമാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

Advertisment