Advertisment

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി എഫ്‌സി ഗോവ; കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി മൂന്നാമത്‌

New Update

publive-image

Advertisment

ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. 4-2 നായിരുന്നു ഗോവയുടെ ജയം.

ഗോവയ്ക്കായി ഐക്കര്‍ ഗ്വാരോട്‌സെന ഹാട്രിക്ക് നേടി. 11, 21, 23 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. 53-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് ഗോവയ്ക്കായി നാലാം ഗോള്‍ നേടി.

59-ാം മിനിറ്റില്‍ മലയാളി താരം വി.പി. സുഹൈര്‍, 66-ാം മിനിറ്റില്‍ സാര്‍ഥക് ഗൊലൂയി എന്നിവരിലൂടെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചെങ്കിലും, പിന്നീട് ഗോളുകള്‍ കണ്ടെത്താനായില്ല.

ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഈസ്റ്റ് ബംഗാള്‍ ഒമ്പതാമതാണ്.

Advertisment