Advertisment

പരാജയം മണത്ത മത്സരത്തില്‍ വിജയം പിടിച്ചെടുത്തത് അവസാന നിമിഷം; ഐഎസ്എല്ലില്‍ തോല്‍വിയറിയാതെ മുംബൈയുടെ കുതിപ്പ്‌

New Update

publive-image

Advertisment

ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ജംഷെദ്പുരിനെ തോല്‍പ്പിച്ചു. 2-1നായിരുന്നു ടേബിള്‍ ടോപ്പേഴ്‌സായ മുംബൈയുടെ ജയം.

63-ാം മിനിറ്റില്‍ ബോറിസ് സിംഗ് തങ്ജം നേടിയ ഗോളിലൂടെ ജംഷെദ്പുരാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 80-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയും, 86-ാം മിനിറ്റില്‍ വിക്രം സിംഗും നേടിയ ഗോളുകളിലൂടെ മുംബൈ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

16 മത്സരങ്ങളില്‍ നിന്നായി 42 പോയിന്റുമായി മുംബൈ ടൂര്‍ണമെന്റില്‍ കുതിപ്പ് തുടരുകയാണ്. ഒരു മത്സരത്തില്‍ പോലും തോറ്റില്ല. 13 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍, മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. മറുവശത്ത്, ജംഷെദ്പുര്‍ പത്താം സ്ഥാനത്താണ്.

Advertisment