Advertisment

ഐഎസ്എല്‍: ചെന്നൈയിനെ കീഴടക്കി ബെംഗളൂരു

New Update

publive-image

Advertisment

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചു. 3-1നായിരുന്നു ബെംഗളൂരുവിന്റെ ജയം.

ബെംഗളൂരുവിനായി ശിവശക്തി നാരായണന്‍ ഇരട്ടഗോളുകള്‍ നേടി. 15, 23 മിനിറ്റുകളിലാണ് താരം ഗോളുകള്‍ അടിച്ചത്. 30-ാം മിനിറ്റില്‍ രോഹിത് കുമാറും ബെംഗളൂരുവിനായി വല കുലുക്കി. 59-ാം മിനിറ്റില്‍ എഡ്വിന്‍ സിഡ്‌നി വന്‍സ്‌പോളിലൂടെ ചെന്നൈയിന്‍ ആശ്വാസഗോള്‍ കണ്ടെത്തി.

ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ ബെംഗളൂരു ആറാം സ്ഥാനത്തെത്തി. ചെന്നൈയിന്‍ എട്ടാമതാണ്.

Advertisment