Advertisment

ഐഎസ്എല്‍: മുംബൈ സിറ്റി-ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയില്‍

New Update

publive-image

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 23-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ഹോര്‍ഗെ പെരേര ഡയസ് മുംബൈയെ മുന്നിലെത്തിച്ച.

എന്നാല്‍ 65-ാം മിനിറ്റില്‍ ഹിതേഷ് ശര്‍മ്മ നേടിയ ഗോളിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ടൂര്‍ണമെന്റില്‍ അപരാജിതക്കുതിപ്പ് തുടരുകയാണ്. ഹൈദരാബാദാണ് രണ്ടാമത്.

Advertisment