Advertisment

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് വീണ്ടും തോല്‍വി, ജംഷെദ്പുരിന് തകര്‍പ്പന്‍ ജയം

New Update

publive-image

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ജംഷെദ്പുര്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജംഷെദ്പുരിന്റെ ജയം.

39-ാം മിനിറ്റില്‍ റിത്വിക് ദാസും, 57-ാം മിനിറ്റില്‍ ഡാനിയല്‍ ചീമ ചുക്വുവും ജംഷെദ്പുരിനായി ഗോളുകള്‍ നേടി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ജംഷെദ്പുര്‍ പത്താമതും.

Advertisment