Advertisment

ഐഎസ്എല്‍: എഫ്‌സി ഗോവ-ഒഡീഷ മത്സരം സമനിലയില്‍

New Update

publive-image

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന എഫ്‌സി ഗോവ-ഒഡീഷ മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം മിനിറ്റില്‍ നോവ സദൂയി നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 43-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോ നേടിയ ഗോളിലൂടെ ഒഡീഷ തിരിച്ചടിച്ചു. 66-ാം മിനിറ്റില്‍ ഒഡീഷയുടെ സാഹില്‍ പന്‍വാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. നിലവില്‍ ഗോവ പോയിന്റ് പട്ടികയില്‍ നാലാമതാണ്. ഒഡീഷ ഏഴാമതും.

Advertisment