Advertisment

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; മ്യാന്‍മറിനെ തകര്‍ത്തു

New Update

publive-image

ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മ്യാന്‍മറിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോല്‍പിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ അനിരുദ്ധ് ഥാപ്പയാണ് ഗോള്‍ നേടിയത്.

മണിപ്പുരിലെ ഖുമാന്‍ ലാംപാക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യയുടെ അടുത്ത മത്സരം മാര്‍ച്ച് 28ന് കിര്‍ഗിസ്ഥാനെതിരെയാണ്.

Advertisment