Advertisment

ഗോളടിച്ച് ജിങ്കനും, ഛേത്രിയും ! കിര്‍ഗിസ്ഥാനെതിരായ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

New Update

publive-image

ഇംഫാല്‍: ത്രിരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. 34-ാം മിനിറ്റില്‍ സന്ദേശ് ജിങ്കനാണ് ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 84-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. മാര്‍ച്ച് 22ന് നടന്ന മത്സരത്തില്‍ മ്യാന്‍മറിനെയും ഇന്ത്യ തകര്‍ത്തിരുന്നു.

Advertisment