Advertisment

2030-ഓടെ കേരളത്തെ ഒരു അമേരിക്കന്‍ മോഡല്‍ സിലിക്കണ്‍ വാലിയാക്കി മാറ്റാന്‍ സഫീര്‍ നജുമുദ്ദീന്റെ പ്രയാണം; 'ടാല്‍റോപ്പി'ലൂടെ സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മുഖമായി മാറുന്നു ഈ യുവസംരഭകന്‍ ! ഇത് ഒന്നുമില്ലായ്മയില്‍ നിന്ന് വിജയം സൃഷ്ടിക്കുന്ന സഫീര്‍ മാജിക്ക്‌

author-image
admin
New Update

publive-image

Advertisment

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും, എത്തിക്കല്‍ ഹാക്കറുമായിരുന്ന സമയത്താണ് ആമസോണ്‍, ഫേസ്ബുക്ക് പോലുള്ള വന്‍ കമ്പനികള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന ചിന്ത സഫീര്‍ നജുമുദ്ദീനില്‍ ഉടലെടുത്തത്. ഈ ചിന്ത തന്നെയാണ് സഫീര്‍ നജുമുദ്ദീന്‍ എന്ന ടെക് സംരഭകന്റെ സംരഭക യാത്രയുടെ തുടക്കവും.

സ്റ്റാർട്ടപ്പ് തുടങ്ങുന്ന സമയം അത് എങ്ങനെയെങ്കിലും അമേരിക്കയിലെ സിലിക്കൺ വാലിയിൽ എത്തിക്കണം എന്നതായിരുന്നു സഫീറിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് അതുപോലൊരു സിലിക്കണ്‍ വാലി കേരളത്തില്‍ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം മുന്നേറി.

2030 ഓടെ കേരളത്തെ ഒരു സിലിക്കണ്‍ വാലിയാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി 2015 ല്‍ പുത്തന്‍ ഉദ്യമങ്ങളുമായി അദ്ദേഹം മുന്നോട്ട് യാത്ര തുടര്‍ന്നു. അതിലൂടെ ടാല്‍റോപ്പ്‌ എന്ന കമ്പനി പിറവിയെടുത്തു.

വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, സംരഭകത്വം, കരിയര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിലെ 941 പഞ്ചായത്തുകളിലും, 87 നഗരസഭകളിലും, ആറു കോര്‍പറേഷനുകളിലുമായി ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുകയാണ് ടാല്‍റോപ്പ്‌.

ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, മാൻപവർ, പ്രൊജക്റ്റ്‌സ്, വെൻച്വർ ക്യാപിറ്റൽ ഫണ്ട്‌ എന്നിങ്ങനെ 5 വിഭാഗങ്ങളിലൂടെ ഫണ്ടിംഗ് സാധ്യമാക്കി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുകയും, തൊഴിലില്ലായ്മ പരിഹരിക്കുകയുമാണ് ടാല്‍റോപിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ ഒരു സിലിക്കണ്‍ വാലിയാക്കി മാറ്റുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ടാല്‍റോപ്പിന്റെ സി.ഇ.ഒ ആയ സഫീറിനൊപ്പം ആയിരത്തോളം വരുന്ന യുവനിര ഒപ്പമുണ്ട്.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി 140 ഐടി പാര്‍ക്കുകളും, ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളും നിര്‍മ്മിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സഫീറും സംഘവും ഒരുക്കുന്നത്. ഇതിനോടകം 15 സ്റ്റാര്‍ട്ടപ്പുകളുടെയും, ആറു ഐടി പാര്‍ക്കുകളുടെയും പ്രവര്‍ത്തനം ടാല്‍റോപ്പ്‌ ആരംഭിച്ചുകഴിഞ്ഞു.

https://www.facebook.com/safeerpangode/videos/386606630295008

സഫീര്‍ നജുമുദ്ദീന്‍ പറയുന്നു:

സഫീർ ശരിക്കും വിശ്വസിക്കുന്നുണ്ടോ 2030 ആകുമ്പോഴേക്കും കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റാൻ സാധിക്കുമെന്ന്?

ഞാൻ ഒരുപാട് തവണ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു ചോദ്യമാണിത്. ഒറ്റക്ക് ഇത് സാധ്യമാക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം!

പക്ഷെ ഞാൻ ഒറ്റക്കല്ല ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. ഞാനുൾപ്പടെ 7 ഡയറക്ടേഴ്സാണ് ടാൽറോപ്പിനെ നയിക്കുന്നത്. അതോടൊപ്പം നമ്മുടെ 15 ലധികം സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടേഴ്സും ആയിരത്തിലധികം ടീം മെമ്പേഴ്സും ഈ മിഷന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

ഈ മിഷൻ പ്രാവർത്തികമാകണമെങ്കിൽ നമ്മുടെ നാട്ടിലേക്ക് നിക്ഷേപം എത്തണം. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, മാൻപവർ, പ്രൊജക്റ്റ്‌സ്, വെൻച്വർ ക്യാപിറ്റൽ ഫണ്ട്‌ എന്നിങ്ങനെ 5 സോഴ്സിലൂടെ നമ്മുടെ നാട്ടിലേക്ക് നിക്ഷേപം എത്തിക്കാൻ നമുക്ക് സാധിക്കണം. ഇതിനായി വിദ്യാഭ്യാസം, ടെക്ക്‌നോളജി, സംരംഭകത്വം, തൊഴിൽ എന്നിവയിലൂന്നിയ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനാണ് ടാൽറോപ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ ടാൽറോപ് ഉണ്ടാക്കിയെടുത്ത ഇക്കോസിസ്റ്റത്തിലൂടെ പുറത്ത് വന്ന ഒന്നോ രണ്ടോ സ്റ്റാർട്ടപ്പുകളെ ലോകത്തിന് മുൻപിൽ വിജയമാക്കി കൊണ്ടുവരാൻ കഴിയുമെങ്കിൽ, ഒന്നുമില്ലായ്മയിൽ നിന്നും വലിയ വിജയം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, എനിക്ക് കേരളത്തിലെ യുവാക്കളോട് ധൈര്യമായി ചോദിക്കാൻ കഴിയും ‘ഇനി എന്ത് എക്സ്ക്യൂസാണ് നിങ്ങൾക്ക് പറയാനുള്ളത്?’

ആ ഒരു റിസൾട്ടിന്റെ പടിവാതിൽക്കലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. ടാൽറോപ്പിന്റെ ഈ റിസൾട്ട് കേരളത്തിലെ യുവാക്കൾ മാതൃകയായി എടുക്കുമെന്നും അതിൽ നിന്നും ആയിരത്തിലധികം വരുന്ന ലീഡർമാർ ഉണ്ടാകുമെന്നുമുള്ളതിൽ എനിക്ക് യാതൊരു സംശയവുമില്ല. കാരണം അവർക്ക് മാതൃകയായി ടാൽറോപ്പും ടാൽറോപ് ഒരുക്കുന്ന ഇക്കോസിസ്റ്റവും കൂടെയുണ്ട്. ആ ലീഡർമാരിലൂടെ കേരളം മാറും എന്ന് എനിക്ക് ഉറപ്പുണ്ട്.

അതുകൊണ്ട് തന്നെ 2030-ഓടെ കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റാൻ ടാൽറോപ്പിന് കഴിയുമോ എന്ന് ചോദിച്ചാൽ കഴിയും എന്ന് തന്നെയാണ് എന്റെ ഉത്തരം!

Advertisment