Advertisment

ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

യാത്ര പ്ലാൻ ചെയ്ത ശേഷം പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ സാമ്പത്തിക പരിരക്ഷ തേടാൻ ഇത് ഉപകരിക്കും. എന്തുകൊണ്ട്  ട്രാവൽ ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് അത്യാവശ്യമാകുന്നു എന്നുള്ളതിന്റെ കാരണങ്ങൾ ഇതാ.

Advertisment

publive-image

അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ

വിദേശ രാജ്യങ്ങളിൽ ചികിത്സാ ചെലവ് ഇന്ത്യയേക്കാൾ വളരെ കൂടുതലാണ്. അതിനാൽ ചികത്സ ചെലവ് മുഴുവൻ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുക എന്നുള്ളത് പ്രായോഗികമല്ല. അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന ചെലവിന് ഇൻഷുറൻസ് കവറേജ് ലഭിക്കും.

സാധനങ്ങൾ നഷ്ടപ്പെട്ടാൽ : 

വിമാനക്കമ്പനികൾ ലഗേജ് തെറ്റായി വെക്കുന്നത് കാരണമോ മോഷണം കാരണമോ ബാഗ് നഷ്ടപ്പെട്ടാൽ  സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പരിരക്ഷ ലഭിക്കും.

ട്രിപ്പ് റദ്ദാക്കുകയോ കാലതാമസം ഉണ്ടാകുകയോ ചെയ്താൽ

സഞ്ചാരികളുടെ പേടിസ്വപ്‌നങ്ങളിൽ ഒന്നാണ് അവസാന നിമിഷം വിമാനക്കമ്പനികളിൽ നിന്നുള്ള ട്രിപ്പ് റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ്. അല്ലെങ്കിൽ കാലതാമസം. ഇത് എയർപോർട്ടുകളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നതിന് കാരണമാകുന്നു.

പാസ്‌പോർട്ട് നഷ്ടപ്പെടൽ 

പാസ്‌പോർട്ട് മിക്ക ആളുകൾക്കും സംഭവിക്കുന്ന കാര്യമാണ്. പോലീസിൽ പരാതിപ്പെടുന്നത് മുതൽ എംബസിയിൽ നിങ്ങളുടെ പാസ്‌പോർട്ടിനായി വീണ്ടും അപേക്ഷിക്കുന്നത് വരെ നിരവധി കാര്യങ്ങൾ പിന്നീട് അഭിമുഖീകരിക്കേണ്ടി വരും. ഈ സമയങ്ങളിൽ  ട്രാവൽ ഇൻഷുറൻസ് സഹായകമാകും

Advertisment