Advertisment

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

author-image
ടെക് ഡസ്ക്
Updated On
New Update

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ രം​ഗത്ത് . ഇൻസ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളുടെ ഓൺലൈൻ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുൻ ഗൂഗിൾ എഞ്ചിനീയർ വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൽ മെറ്റ ഒരു ഇൻ-ആപ്പ് ബ്രൗസർ ഉപയോഗിച്ച് റെൻഡർ ചെയ്യുന്നുവെന്ന് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് ഓഗസ്റ്റ് 10നാണ് ഒരു ബ്ലോഗ് വഴി പറഞ്ഞത്. ഇത് ഉപയോക്താവിനെ നന്നായി ബാധിക്കും. പാസ്‌വേഡുകളും വിലാസങ്ങളും പോലുള്ള എല്ലാ ഫോം ഇൻപുട്ടുകളും ഓരോ ടാപ്പും മറ്റു വെബ്‌സൈറ്റുകളുമായുള്ള എല്ലാ ഇടപെടലുകളും ഹോസ്റ്റ് അപ്ലിക്കേഷന് ട്രാക്കുചെയ്യാൻ കഴിയുമെന്നും ക്രാസ് ബ്ലോഗിൽ പറയുന്നു.

Advertisment

publive-image

ബിൽറ്റ്-ഇൻ സഫാരി ഉപയോഗിക്കുന്നതിനുപകരം, മറ്റു വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഇൻസ്റ്റാഗ്രാം ആപ്പിനുള്ളിലാണ് റെൻഡർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് ഉപയോക്താവിന്റെയോ വെബ്‌സൈറ്റ് ദാതാവിന്റെയോ സമ്മതമില്ലാതെ മറ്റു വെബ്‌സൈറ്റുകളിൽ സംഭവിക്കുന്നതെല്ലാം നിരീക്ഷിക്കാൻ ഇൻസ്റ്റാഗ്രാമിനെ അനുവദിക്കുന്നു.

പരസ്യങ്ങളിൽ ക്ലിക്കുചെയ്യുമ്പോൾ ഉൾപ്പെടെ കാണിക്കുന്ന എല്ലാ വെബ്‌സൈറ്റുകളിലും ഇൻസ്റ്റാഗ്രാം ആപ്പ് അതിന്റെ ജാവാസ്ക്രിപ്റ്റ് കോഡ് ഇൻസെർട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇൻസ്റ്റാഗ്രാം/ഫേസ്ബുക്ക് ഓൺലൈനിൽ ചെയ്യുന്നതെല്ലാം വായിക്കാൻ കഴിയുമോ എന്നതുൾപ്പെടെ ആപ്പിൾ മൊബൈൽ ഉപയോക്താക്കൾ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കും (FAQ) ക്രൗസ് ഉത്തരം നൽകി. ഇൻസ്റ്റാഗ്രാം/ഫേസ്‌ബുക്ക് ഉപയോക്താക്കൾ അതിന്റെ ആപ്പുകളിൽ നിന്ന് ഒരു ലിങ്കോ പരസ്യമോ തുറക്കുമ്പോൾ മാത്രമേ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ വായിക്കാനും കാണാനും കഴിയൂ എന്നാണ് മറുപടിയായി ക്രൗസ് പറഞ്ഞത്. മിക്ക ആപ്പ് ബ്രൗസറുകളും റെൻഡർ ചെയ്‌തിരിക്കുന്ന വെബ്‌സൈറ്റ് തുറക്കാനുള്ള മാർഗം സഫാരിയിലുണ്ട്. ആ സ്‌ക്രീനിൽ വന്നയുടൻ അതിൽ നിന്ന് സ്കിപ്പ് ആകാനുള്ള ഓപ്ഷൻ ഉപയോഗിക്കുക. ആ ബട്ടൺ ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രൗസറിന്റെ ലിങ്ക് തുറക്കാൻ യുആർഎൽ കോപ്പി ചെയ്ത്, പേസ്റ്റ് ചെയ്യുക.

publive-image

വെബ് പതിപ്പ് ഉപയോഗിക്കുമ്പോൾ, ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഉൾപ്പെടെയുള്ള മിക്ക സോഷ്യൽ മീഡിയകളും സമാനമായ ഫീച്ചർ സെറ്റ് വാഗ്ദാനം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ മൊബൈൽ ഉപയോക്താക്കൾക്ക് ഐഒഎസ് സഫാരിയിൽ പ്രശ്നങ്ങളില്ലാതെ https://instagram.com എന്ന വെബ് പതിപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisment