Advertisment

ഭാഗിക ലക്ഷ്യങ്ങൾ നേടി ബിജെപിയും കോൺഗ്രസും എഎപിയും ! ഗുജറാത്തിൽ നാണംകെടാൻ നാണവും ബാക്കിയില്ലാതെ കോൺഗ്രസ് ! ജി 20 ഉച്ചകോടി ആഘോഷമാക്കാനൊരുങ്ങി ഇന്ത്യ. 'കുന്തവും കുടച്ചക്രവും' പറഞ്ഞയാൾ വീണ്ടും മന്ത്രിയാകും - വ്യാഴാഴ്ചയിലെ 'ടോപ് 10' പകൽ വാർത്തകളിങ്ങനെ

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

1 . ഗുജറാത്തിൽ ഏഴാം തവണയും ബിജെപിയുടെ തേരോട്ടം. 182 ൽ 156 സീറ്റുകൾ ബിജെപി നേടിയപ്പോൾ നാണംകെടാൻ നാണവും ബാക്കിയില്ലാതെ 17 സീറ്റുകളിൽ ( കഴിഞ്ഞ തവണ 77 ) ഒതുങ്ങി കോൺഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനവും ലഭിക്കില്ല. എ.എ.പിക്ക് 5 സീറ്റുകൾ

2 .  ഹിമാചൽ പ്രദേശിൽ 68 ൽ 40 സീറ്റുകൾ നേടി കോൺഗ്രസ് വിജയം. ബിജെപിക്ക് 25 സീറ്റുകൾ. സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി ആയേക്കും. 2018 നുശേഷം കോൺഗ്രസ് ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുന്നത് ആദ്യം.

3 . സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിനിടെ മദ്യത്തിന്റെ പൊതുവിൽപ്പന നികുതി 4 % വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. എതിർത്ത് പ്രതിപക്ഷം. മദ്യവിലയിൽ 20 രൂപവരെ വർധനയുണ്ടാകും.

4 . ജര്‍മ്മനിയിൽ സര്‍ക്കാരിനെ അട്ടിമറിക്കാനും പാര്‍ലമെന്റ് ആക്രമിക്കാനും ശ്രമം. പദ്ധതി പൊലീസ് തകര്‍ത്തു. ആക്രമണം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ "ഭീകര ഗ്രൂപ്പിലെ"  25 പേരെ അറസ്റ്റ് ചെയ്തു.

5 . ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ നാലാം തവണയും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത്തവണ പട്ടികയില്‍ 36-ാം സ്ഥാനത്ത്.

publive-image

6 . ജി 20 ഉച്ചകോടിക്ക് ഇന്ത്യയിൽ 50 നഗരങ്ങൾ വേദിയാകും. വേദികളുടെ പട്ടികയിൽ കേരളവും. 30 രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

7 . മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി. റാവു അന്തരിച്ചു. കെജിഎഫ് ചിത്രങ്ങളിലെ താത്തയായുള്ള പ്രകടനം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.

8 . ഗുജറാത്ത് വിജയത്തോടെ ദേശീയ പാർട്ടിയെന്ന അംഗീകാരം നേടി എ.എ.പി. 11 വർഷം മാത്രം പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടി ദേശീയ പാർട്ടിയായി മാറുന്നത് രാജ്യത്ത് ആദ്യം.

9 . തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർത്ഥിനി  ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം.

10 . 'കുന്തവും കുടച്ചക്രവും' പറഞ്ഞു ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനൊരുങ്ങി സിപിഎം. പ്രസംഗത്തിനു തെളിവില്ലെന്ന് പോലീസ് 'കണ്ടെത്തിയിരുന്നു'. സജിയെ അയോഗ്യനാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയും തള്ളി.

Advertisment