Advertisment

കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം: നടപടികള്‍ അതത് ട്രഷറികള്‍ വഴി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സര്‍വീസ് പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ വാങ്ങുന്ന 80 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പുരോഗികളായവര്‍ക്കാണ് സേവനം ലഭിക്കുക.

ട്രഷറിയില്‍ നേരിട്ട് ഹാജരായോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍, പോസ്റ്റ് ഇന്‍ഫോ ആപ്പ് വഴിയോ മസ്റ്ററിങ് ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

80 വയസ് കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താത്തവരുടെ പെന്‍ഷന്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നപക്ഷം പെന്‍ഷണര്‍ക്ക് ട്രഷറിയില്‍ ഫോണ്‍, ഇ-മെയില്‍ വഴി മസ്റ്ററിങ് സേവനം ആവശ്യപ്പെടാം.

കാലതാമസം വരുത്താതെ തന്നെ മസ്റ്ററിങ് നടത്തുന്നതിനുള്ള നടപടികള്‍ അതത് ട്രഷറികള്‍ വഴി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.

Advertisment