Advertisment

'ഇന്ത്യന്‍ കത്തോലിക്കാ വൈദികന്‍ ഫാ. ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു'; വിദേശത്തുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു; നവമാധ്യമങ്ങളില്‍ ട്രോള്‍

author-image
admin
Updated On
New Update

publive-image

Advertisment

ടന്‍ ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ചെക്ക് റിപ്പബ്ലിക് അടക്കമുള്ള വിദേശരാജ്യങ്ങളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം വാര്‍ത്ത പ്രചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബിജു മേനോന്റെ 'റോമന്‍സ്' ചിത്രത്തിലെ ക്രിസ്ത്യന്‍ വൈദികന്‍ കഥാപാത്രവും, 'മരുഭൂമിയിലെ ആന' എന്ന ചിത്രത്തിലെ അറബി വേഷവും ചേര്‍ത്താണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യന്‍ കത്തോലിക്കന്‍ വൈദികന്‍ ഫാ. ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രത്തെ പ്രശംസിച്ചുള്ള സന്ദേശങ്ങളും വാട്‌സാപ്പ് ഗ്രൂപ്പില്‍ വരുന്നുണ്ട്.

ട്രോളന്‍മാരും സംഭവം ഏറ്റെടുത്തു. ഇത് കണ്ട് അമ്പരക്കുന്ന ബിജു മേനോന്‍ എന്ന തരത്തിലാണ് ട്രോളുകള്‍ വൈറലാകുന്നത്.

publive-image

ട്രോള്‍ മലയാളത്തില്‍ വന്ന ഒരു ട്രോള്‍
Advertisment