Advertisment

ആർട്ട് യുഎഇ ആർട്ട് കലണ്ടർ പുറത്തിറക്കി

New Update

publive-image

Advertisment

ഇക്കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ ആയിരത്തിലധികം ഇന്റർനാഷണൽ ആർട്ടിസ്റ്റുകളുമായി ബുർജ് ഖലീഫയിലടക്കം നൂറ്റി പത്തോളം ആർട്ട് എക്സിബിഷനുകളും അഞ്ചോളം ആർട്ട് അവാർഡ്‌സുകളും പത്തോളം ആർട്ട് ഇവന്റുകളും നടത്തിവന്ന ആർട്ട് യുഎഇ പതിനൊന്നാം വർഷത്തിൽ പതിനൊന്ന് ഇവന്റുകളും ദുബായ് ആർട്ട് അവാർഡ്‌സും അറബ് ആർട്ട് അവാർഡ്‌സും അടങ്ങുന്ന ആർട്ട് കലണ്ടർ പുറത്തിറക്കി.

ജനുവരിയിൽ ജുമേയ്‌റ ക്രീക് സൈഡ് ഹോട്ടലിൽ വെച്ച് നടത്തുന്ന ചൈനീസ് ആർട്ട് എക്‌സിബിഷനിൽ പ്രശസ്ത ചൈനീസ് ആർട്ടിസ്റ്റും ആർക്കിടെക്ടുമായ യു ഫോ ജോർഡിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചൈനീസ് അംബാസിഡർ മുഖ്യാതിഥി ആകുന്ന ഇവന്റിൽ യുഎഇ പ്രധാനമന്ത്രിയുടെ ഹോസ്പിറ്റാലിറ്റി മാനേജർ ആയ ആമിന അൽ ദാഹിരി മുഖ്യാതിഥി ആയിരിക്കും.

publive-image

ഫെബ്രുവരിയിൽ ലോക ഹിജാബ് ദിനത്തോടനുബന്ധിച്ചു നടക്കുന്ന ഹിജാബ് ഫോട്ടോ എക്സിബിഷൻ അബുദാബി രാജകുടുംബാംഗമായ ഷെയ്‌ഖ അഫ്ര അൽ നെഹയാൻ ഉത്‌ഘാടനം നിർവഹിക്കും. ലോകത്തിലെ നൂറ്റി അമ്പതോളം രാജ്യത്തിലെ മോഡലുകൾ ഹിജാബ് ധരിച്ചുകൊണ്ടുള്ള ഫാഷൻ ഷോ അബുദാബിയിലെ എമിരേറ്റ്സ് പാലസിൽ വെച്ച് നടക്കും.

മാർച്ചിൽ ദുബായ് ആർട്ട് സീസന്റെ ഭാഗമായി ദുബായ് ആർട്ട് അവാർഡ്‌സ് ബുർജ് ഖലീഫയിലെ അർമേനിയിൽ വെച്ച് നടക്കും. അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ദിയാബ് ബിൻ ഖലീഫ അൽ നെഹയാൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇറ്റലി, അല്ബേനിയ, പെറു, മെക്സിക്കോ അംബാസിഡർമാർ പങ്കെടുക്കുന്നു. ലോകത്തിലെ നൂറോളം രാജ്യങ്ങളിലെ കലാകാരന്മാരുടെ ആർട്ടുകളാണ് അവാർഡിൽ പരിഗണിക്കുന്നത്.

publive-image

ഏപ്രിൽ മാസത്തിൽ റമദാനോടനുബന്ധിച്ചുള്ള കാലിഗ്രാഫി ആർട്ട് എക്സിബിഷൻ ദുബായ് ആർട്ട് & കൾച്ചർ ഡയറക്ടർ റാഫിയാ സുൽത്താൻ അൽ സുവൈദി ഉത്‌ഘാടനം നിർവഹിക്കും. അമേരിക്കൻ പൗരനായ ആദിൽ അബേദിയുടെ കാലിഗ്രാഫി ചിത്രങ്ങളുടെ ലേലവും ചടങ്ങിൽ വെച്ച് നടക്കും.

മെയ് മാസത്തിൽ ഹങ്കേറിയൻ ആര്ട്ട് & ഡിസൈൻ അസോസിയേഷനുമായി ചേർന്നുകൊണ്ട് ആർട്ട് സെമിനാറുകളും ആർട്ട് ടോക്‌സും അൽ ഖൂസിലെ ആയിഷ അൽ അബ്ബാർ ആർട്ട് ഗാലറിയിൽ വെച്ച് നടത്തുന്നു. യുഎഇയിലെ പ്രശസ്ത ആർട്ടിസ്റ്റായ അബ്ദുൽ ഖാദർ അൽ റൈസ് മുഖ്യാതിഥി ആയിരിക്കും.

publive-image

ജൂൺ മാസത്തിൽ ദുബായിലെ ഷെൻഗറില ഹോട്ടലിൽ വെച്ച് നടക്കുന്ന ആർട്ട് എക്‌സിബിഷനിൽ പ്രശസ്ത കൊറിയൻ ഡിസൈനറായ ഗ്രേസ് മൂണിന്റെ പ്രദർശനവും ഉണ്ടായിരിക്കും. ജൂലൈ മാസത്തിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ ചിത്ര പ്രദർശനം ഓട്ടിസം ഫൗണ്ടേഷൻ ചെയർമാൻ നിർവഹിക്കും. ആഗസ്തിൽ സ്‌കൂൾ കുട്ടികൾക്കായുള്ള ചിത്ര രചന മത്സരവും നടക്കും.

സെപ്തംബറിൽ ദുബായ് ആർട്ട് എക്സ്പോ ദുബായ് മെയ്ദാനിൽ വെച്ച് നടത്തുന്നു . നൂറ്റി എൺപത് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ എക്സിബിഷൻ ദുബായ് ആർട്ട് & കൾച്ചർ ഡയറക്ടർ ജെ\ഖലീൽ അബ്ദുൽ വഹാബ് ഉത്‌ഘാടനം നിർവഹിക്കും.

publive-image

ഒക്ടോബറിൽ അർമാനിയിൽ വെച്ച് നടക്കുന്ന അറബ് ആർട്ട് അവാർഡ്‌സ് ദുബായ് ടൂറിസം ഡയറക്ടർ ഷെയ്ഖ ഇബ്രാഹിം അൽ മുത്തവ്വ

നിർവഹിക്കും . നവംബറിൽ ഒമ്പതോളം രാജകുമാരിമാരുടെ ചിത്ര പ്രദർശനം ബാബ് അൽ ഷംസിൽ വെച്ച് നടത്തുന്നു . റോയൽ സിഗ്നേച്ചർ എന്ന പേരിലുള്ള എക്സിബിഷൻ ഷാർജ രാജകുമാരി ഉത്‌ഘാടനം നിർവഹിക്കും .

യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുകൊണ്ട് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിൽ വെച്ച് നടക്കുന്ന എമിറാത്തി കലാകാരന്മാരുടെ ചിത്ര പ്രദർശനം ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ് സി ഇ ഓ ഡോക്ടർ മജീദ് അൽ മാറി നിർവഹിക്കും .

ബെംഗളൂരുവിൽ ആദ്യമായി ആരംഭിക്കുന്ന ബെംഗളൂരു ഡിസൈൻ ഡിസ്ട്രിക്ടിൽ ആർട്ട് യുഎഇയും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന് ആരംഭിക്കുന്ന ആർട്ട് റെസിഡൻസി യുടെ കരാറിൽ ഒപ്പിട്ടതായി ആർട്ട് യുഎഇ സ്ഥാപകരായ സത്താർ അൽ കരനും സക്കറിയ മുഹമ്മദും വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment