Advertisment

ഖത്തര്‍ ലോകകപ്പ്; വന്‍ തിരക്കുമൂലം വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറെങ്കിലും മുമ്പേ യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്ന് യുഎഇ

author-image
nidheesh kumar
New Update

publive-image

ദുബായ്: യാത്രക്കാരുടെ വൻതിരക്ക് പ്രമാണിച്ചു വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറെങ്കിലും മുമ്പേ യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്ന് യുഎഇ നിർദേശിച്ചു. വിമാനത്താവളത്തിലുള്ള സ്മാർട്ട്‌ സർവീസ് ഉപയോയോഗിച്ച് ചെക് ഇൻ ചെയ്യാം. ഖത്തർ ലോകകപ്പിനോടനുബന്ധഇച്ച് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കൂടാതെ ഈ ആഴ്ച നടക്കുന്ന ദുബായ് സെവെൻസിൽ 32 രാജ്യങ്ങളിൽ നിന്ന് 5,500 അത്ലേറ്റുകൾ പങ്കെടുക്കും. ഡിസംബർ ആദ്യവാരം അബുദാബി ദേശീയ ദിനാഘോഷത്തിന്റെ അവധിയാണ്. ഡിസംബർ 16 മുതൽ പുണ്യമാസത്തിന്റെ ആഘോഷവും. ഇത് മുതലാക്കാൻ വിമാനക്കമ്പനികൾ പരമാവധി ശ്രമിക്കുന്നുണ്ട്.

Advertisment