ലണ്ടൻ: ആഘോഷപ്പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബർ 15 വെള്ളിയാഴ്ച മുതൽ 17 ഞായറാഴ്ച വരെ വെയിൽസിലെ കെഫണ്ലീ പാർക്കിൽ വച്ചു ജനപങ്കാളിത്തത്തോടു കൂടി നടത്തുപ്പെടുന്നു.
വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമവേദിയാകും ഈ വർഷത്തെ മുട്ടുചിറ സംഗമം.
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് കേരളാ കോൺഗ്രസ് ( എം) ചെയർമാനും , കോട്ടയം എംപി യുമായിരുന്ന ശ്രീ ജോസ് കെ മാണി, മുട്ടുചിറ സ്വദേശിയു , അവയവ ദാന പ്രിക്രിയകളിലൂടെ സമൂഹത്തിന് ആകെ മാതൃകയായ പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, കടുത്തുരുത്തി എംഎൽഎ ശ്രീ മോൻസ് ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറു മായ പി.വി. സുനിൽ, മുട്ടുചിറ ഫൊറോന പള്ളിയിലെ വൈദിക ശ്രേഷ്ഠർ തുടങ്ങി നിരവധി മത, സാമൂഹിക, രാഷ്ട്രീയ നേതാക്കാൾ വീഡിയോ കോൺഫെറെൻസിലൂടെ ആശംസകളും , അഭിനന്ദങ്ങളുമായി എത്താറുണ്ട്.
കൂടാതെ 5 -മത് , ബർമിംഗ്ഹാമിൽ വച്ച് നടന്ന മുട്ടുച്ചിറ സംഗമത്തിന്റെ വേദിയിൽ ഉദ്ഘാടകനായി എത്തി സംഗമത്തിന് തിളക്കം കൂട്ടിയത് മറ്റാരുമല്ല , ഇപ്പോഴത്തെ കേരളത്തിന്റെ ജല വിഭവ മന്ത്രി ശ്രീ
റോഷി അഗസ്റ്റിനാണ്, എന്ന കാര്യവും ഈ സംഗമത്തിന്റെ വലിയ ഒരു സവിശേഷതയായി
സംഘാടകർ കണക്കാക്കുന്നു.
വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസരപ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്നങ്ങളിടപ്പെടുവാനും കൂടാതെ നിരവധി ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റു കൂട്ടുന്നു.
കൂടാതെ നാട്ടിൽ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയാകും പലപ്പോഴും സംഗമവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. വർഗീസ് നടയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടിയാണ് എല്ലാ വർഷവും പ്രധാന സംഗമപരിപാടികൾ ആരംഭിക്കുന്നത്.
റവ. ഫാ. വർഗീസ് നടയ്ക്കൽ രക്ഷാധികാരിയായി ജോണി കണിവേലിയുടെ നേതൃത്വത്തിൽ വിൻസെന്റ് പോൾ പാണകുഴി, റോയ് പറമ്പി ൽ എന്നിവർ മുഖ്യ കണ്വീനർമാരായാണ് ഈ വർഷത്തെ സംഗമപരിപാടികൾ നടത്തപ്പെടുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി ഈ സംഗമം ഒരു നവ്യനുഭവമാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് വിൻസെന്റ് പോൾ പാണകുഴിയും റോയ് പറമ്പിലും.
ഇനി ഏതെങ്കിലും സാഹചര്യത്തിൽ സംഗമത്തിന് മുഴുവൻ സമയവും പങ്കെടുക്കുവാൻ സാധിക്കാതെവരുന്നവർക്ക് പ്രധാന സംഗമദിവസമായ ഒക്ടോബർ 16 ശനിയാഴ്ച സംഗമത്തിന് എത്തിച്ചർന്നു ഗൃഹാതുരുത്വമുണർത്തുന്ന പഴയകാല സ്മരണകൾ അയവിറക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോണി കണിവേലിൽ 07885612487 റിപ്പോർട്ട് - ജിജോ അരയത്ത്
വിൻസെന്റ് പോൾ 07885612487
റോയ് പറന്പിൽ 0757252333