Advertisment

ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി യുകെയിലേക്ക്; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തുന്നത് മാര്‍ച്ച് അഞ്ചിന്; സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സമ്മേളനവേദിയില്‍ മാറ്റം

New Update

publive-image

Advertisment

ലണ്ടന്‍: ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി യുകെയില്‍ എത്തുന്ന. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് അഞ്ചിനാണ് രാഹുല്‍ എത്തുന്നത്. രജിസ്ട്രേഷനിൽ ആവേശകരമായ പ്രതികരണമാണ് ഉള്ളതെന്ന് യുകെ ഐഒസി ഭാരവാഹികൾ പറഞ്ഞു.

യുകെയിലെ താമസിക്കുന്ന പരമാവധി പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയതായി ഐഒസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

പ്രവാസി സംഗമത്തിൽ മുൻകൂട്ടി നടത്തുന്ന രജിസ്ട്രേഷനിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്നും രജിസ്ട്രേഷനിൽ ആവേശകരമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നും ഐഒസി യുകെ കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാനും, പരമാവധി ജനങ്ങള്‍ക്ക് പങ്കുചേരുവാനായി അവസരം ഒരുക്കുന്നതിനുമാണ് സമ്മേളന വേദി മാറ്റിയതെന്നും, ലണ്ടന്‍ മിഡില്‍സെക്‌സിലെ ഹെസ്റ്റണ്‍ ഹൈഡ് ഹോട്ടലാണ് പുതിയ സമ്മേളന വേദിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഹീത്രൂ എയർപോർട്ടിലെ കോർട്ടിയാർഡ് ബൈ മാരിയറ്റിൽ വച്ചു നടത്താനാണു തീരുമാനിച്ചിരുന്നത്. പ്രവാസി സംഗമത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അവര്‍ ഫോട്ടോ ഐഡന്റിറ്റിയും കൊണ്ടുവരേണ്ടതാണ്.

മാർച്ച്‌ 5 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും പ്രവാസി സമ്മേളനം. നേരത്തെ രജിസ്ട്രേഷൻ വിജയകരമായി പൂർത്തീകരിച്ചവർ വീണ്ടും രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല. ഭാരത് ജോഡോ യാത്രയുടെ വിജയം രാഹുല്‍ ഗാന്ധി ലണ്ടനിലെ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രവാസികളുമായി പങ്കുവെയ്ക്കും. ഐഒസി ചെയര്‍മാന്‍ സാം പിത്രോഡയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

രജിസ്‌ട്രേഷൻ ലിങ്ക്: https://londongreetsrg.rsvpify.com

കൂടുതൽ വിവരങ്ങൾക്ക്: സുജു ഡാനിയേൽ: +447872129697, അശ്വതി നായര്‍: +447305815070, അപ്പച്ചന്‍ കണ്ണഞ്ചിറ: +447737956977

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Heston Hyde Hotel, North Hyde Lane, Hounslow, Middlesex, Post Code:TW5 0EP

Advertisment