Advertisment

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം; അപകടമുണ്ടായത്‌ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് വാഹനമിടിച്ച്‌

New Update

publive-image

വാഷിങ്ടൻ: യുഎസിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും, സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർത്ഥിനിയുമായ ജാൻവി കൻഡൂല (23) ആണ് മരിച്ചത്.

വാഷിങ്ടനിലെ സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ച് പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

Advertisment