Advertisment

വിശുദ്ധ വാലന്റൈന്‍ ! വിവാഹത്തിനും വിശുദ്ധ ബന്ധത്തിനും വേണ്ടിയുള്ള പ്രണയിതാക്കളുടെ രക്ഷകന്‍; സെന്റ് വാലന്റൈന്‍ എന്ന പേരില്‍ ഉണ്ടായിരുന്നത് ഒരാളല്ല, മൂന്ന് പേര്‍, ഈ മൂവരുടെയും മരണദിവസം ഫെബ്രുവരി 14 !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പ്രണയിക്കുന്നവർക്ക് വിശുദ്ധ വാലന്റൈൻ ഒരു ദൈവതുല്യനായിരുന്നു. അതുകൊണ്ടാണ് ഫെബ്രുവരി 14, അതായത് അദ്ദേഹം മരിച്ച ദിവസം, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പല രാജ്യങ്ങളിലും വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്നത്.

ഇപ്പോൾ പുരാതന റോമിലെ സെന്റ് വാലന്റൈന് ഒടുവിൽ ഒരു മുഖം നൽകപെട്ടിരിക്കുന്നു. ഇറ്റലിയിലെ പാദുവ പ്രവിശ്യയിലെ മോൺസെലിഷെയിലെ സെന്റ് ജോർജ്ജ് ചർച്ചിലാണ് വിശുദ്ധ വാലന്റൈന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. അതിവിദഗ്ദ്ധരടങ്ങുന്ന ഒരു ടീമാണ് കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ അവ പരിശോധിക്കുകയും വാലന്റൈന് ഒരു മുഖസാദൃശ്യം ലഭ്യമാക്കുകയും ചെയ്തിരിക്കുന്നത്.

publive-image

മൂന്നാം നൂറ്റാണ്ടിലാണ് വിശുദ്ധ വാലന്റൈൻ ജനിച്ചതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വിദഗ്ദ്ധർ രൂപപ്പെടു ത്തിയ ഈ മുഖഭാവം ഒരു ഗ്രാമീണനെ പോലെയുള്ള പ്രതീതി ജനിപ്പിക്കുന്നതാണ്. ഇത് നമ്മൾ വിശുദ്ധ വാലന്റൈന്റെ സാധാരണയായി കാണുന്ന ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

2017-ലാണ് വിശുദ്ധ വാലന്റൈന്റെ അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മുഖം പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനായി പാദുവ സർവകലാശാലയിലെ വിദഗ്ധർ ഒത്തുചേർന്നു. അവരിൽ, ഹിസ്റ്റോ റിക്കൽ, ജിയോഗ്രാഫിക്കൽ, ആന്റിക്വിറ്റി സയൻസസ് വകുപ്പിലെ ഫ്രാൻസെസ്കോ വെറോണീസ്, പാത്തോളജിക്കൽ അനാട്ടമി മ്യൂസിയത്തിൽ നിന്നുള്ള ആൽബെർട്ടോ സെനാറ്റ, നരവംശശാസ്ത്ര മ്യൂസിയ ത്തിൽ നിന്നുള്ള നിക്കോള കാരാര എന്നിവർ ഒരു ടീമായി പ്രവർത്തിച്ചു. പുരാവസ്തു ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ആർച്ച് ടീമിന്റെ ഒരു സംഘമാണ് അവരെ സഹായിച്ചത്.

publive-image

സംഘത്തിലെ ഇറ്റാലിയൻ അംഗമായ ലുക് ബെസി, വിശുദ്ധന്റെ തലയോട്ടിയുടെ ഭാഗത്തിന്റെ ഡിജിറ്റൽ ചിത്രങ്ങളെടുത്തു, അതിനുശേഷം അത് രൂപഭാവം നൽകുന്ന ജോലികൾ തുടങ്ങി . ഈ മുഴുവൻ പ്രവർത്തനവും കത്തോലിക്കാസഭയുടെ മേൽനോട്ടത്തിൽ ഔദ്യോഗികമായാണ് നടന്നത്.

ഡിജിറ്റൽ ഫോട്ടോഗ്രാഫുകളുടെ അടിസ്ഥാനത്തിൽ 3-ഡി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിൽ വിദഗ്ദ്ധനായ ബ്രസീലിലെ സിസെറോ മൊറേസ്, സെന്റ് വാലന്റൈന്റെ മുഖം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ഫലങ്ങൾ കഴിഞ്ഞ ആഴ്ച മാത്രമാണ് പരസ്യമാക്കിയത്. ആ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

publive-image

സെന്റ് വാലന്റൈൻ എന്ന പേരിൽ ഒരാളല്ല, കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. സിസറോ മൊറേസ് പറയുന്നു, "ഇതിനെക്കുറിച്ച് കത്തോലിക്കാ സഭയിൽ ലഭ്യമായ പല വിവരങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്നാൽ ഈ മൂവരുടെയും മരണദിവസവും ഫെബ്രുവരി 14 ആണത്രേ."

കത്തോലിക്കാ സഭയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ആദ്യത്തെ സെന്റ് വാലന്റൈൻ റോമിൽ നിന്നുള്ള യാളാണ്, അദ്ദേഹം ഒരു പുരോഹിതനും ഡോക്ടറുമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു. ഗോത്ത് ചക്രവർത്തി ക്ലോഡിയസ് രണ്ടാമന്റെ കാലത്ത് ജീവിച്ച അദ്ദേഹം വളരെ ജനപ്രിയനും ആളുകളെ അകമഴിഞ്ഞു സഹായിക്കുന്ന ആളുമായി അറിയപ്പെട്ടു. എന്നാൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ഫെബ്രുവരി 14 ന് വധശിക്ഷയ്ക്ക് വിധേയനാകുകയും ചെയ്തു..

publive-image

രണ്ടാമത്തെ വിശുദ്ധ വാലന്റൈൻ റോമിൽ നിന്ന് 60 മൈൽ അകലെയുള്ള ഇന്റർമാനയിലെ ഒരു പുരോഹിതനായിരുന്നു. ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും പിന്നീട് ശിരഛേദം ചെയ്യുകയുമായിരുന്നു.

മൂന്നാമത്തെ വിശുദ്ധ വാലന്റൈൻ ആഫ്രിക്കയിൽ വച്ചാണ്‌ മരിക്കുന്നത്, അവിടെ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ നിരവധി കൂട്ടാളികളും മരിച്ചു. അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കത്തോലിക്കാ സഭ ഈ മൂന്ന് വിശുദ്ധരെയും സഭയോടും ദൈവസ്നേഹികളോടും അതീവ വിശ്വസ്തരായിരുന്നവരായി കണക്കാക്കുന്നു.

publive-image

പ്രണയിതാക്കളെ ഒന്നിപ്പിക്കുന്ന ഒരു ഗുരുവായി സെന്റ് വാലന്റൈനെ കാണുന്ന വിശ്വാസത്തിനും കത്തോലിക്കാ സഭയുമായി ഒരു ബന്ധവുമില്ല, എന്നാൽ ക്രിസ്തുമതത്തിന്റെ ആവിർഭാവത്തിന് മുമ്പുള്ള റോമൻ കഥകളുമായി ഇതിന് ബന്ധമുണ്ട്.

പുരാതന റോമിൽ അക്കാലത്ത്, എല്ലാ വർഷവും ഫെബ്രുവരി 15 ന് ലുപ്രിക്കോൾ ഉത്സവം ആഘോഷിച്ചു വന്നിരുന്നു. ഫുവാനോ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇത് ചെയ്തത്. ദൈവം മൃഗങ്ങളെയും കൃഷി യിടങ്ങളെയും സംരക്ഷിക്കുകയും ഫലഭൂയിഷ്ഠതയെ അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് ജനം വിശ്വസിച്ചുപോന്നു.

494-ൽ പോപ്പ് ഗ്ലേസിയസ് ഒന്നാമൻ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് കത്തോലിക്കരെ വിലക്കി. പകരം, ഉത്സവം ആഘോഷിക്കാൻ ഒരു ദിവസം നിശ്ചയിക്കുമെന്ന് സഭ തീരുമാനിച്ചു, അന്നുമുതൽ, വിവാഹ ത്തിനും വിശുദ്ധ ബന്ധത്തിനും വേണ്ടിയുള്ള പ്രണയിതാക്കളുടെ രക്ഷകനായി വിശുദ്ധ വാലന്റൈൻ കണക്കാക്കപ്പെട്ടു.

Advertisment