Advertisment

ചിത്രം പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ ഭാവഭേദമില്ലാതെ നിലയുറപ്പിച്ച് പെണ്‍ ചീറ്റക്കുട്ടി; ആദ്യം ലെന്‍സിന് മുന്നില്‍ നിന്നു, പിന്നെ കാല്‍വിരലുകള്‍ നക്കി സ്‌നേഹപ്രകടനം ! 57കാരനായ കിം വോള്‍ഹൂട്ടര്‍ കടന്നുപോയത് അമ്പരപ്പിക്കുന്ന നിമിഷങ്ങളിലൂടെ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നമ്മുടെ കുട്ടികളെപ്പോലെ, കുഞ്ഞു വന്യമൃഗങ്ങളും അവരുടെ ചുറ്റുപാടുകളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും ജിജ്ഞാസയുള്ളവരാണ്. അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യങ്ങളെ അടുത്തറിയാനും അത് കണ്ടെത്താനും അവരും ശ്രമിക്കുന്നു.

publive-image

അവർക്ക് എന്തിലെങ്കിലും പ്രത്യേക താല്പര്യമുണ്ടായാൽ, അത് തുറന്നു പ്രകടിപ്പിക്കാൻ അവർ മടിക്കില്ല. അതിൽ സ്പർശിക്കുക,നക്കുക അതുമല്ലെങ്കിൽ മുഖമുരസി ഒരു ആലിംഗനം നൽകുക ഇതൊക്കെയാണ് അവരുടെ രീതികൾ.

ഈ പെൺ ചീറ്റക്കുട്ടി തന്നെ ഉദാഹരണം. ശ്രദ്ധാപൂർവ്വമുള്ള ചെറിയ നീക്കത്തോടെ അവൾ തൻ്റെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ സമീപിച്ചു, അവന്റെ ലെൻസിന് മുന്നിൽ നിന്നു. അവന്റെ നീട്ടിവച്ച കാൽവിരലുകൾ നക്കാൻ തുടങ്ങി.

publive-image

കാൽവിരൽ വേദനിക്കാൻ തുടങ്ങിയപ്പോൾ അയാൾ കാൽ പിറകോട്ടു വലിച്ചു. അപ്പോഴും ഭാവവ്യത്യസമേതുമില്ലാതെ ചീറ്റക്കുട്ടി അയാളെത്തന്നെ നോക്കി അവിടെ നിലയുറപ്പിച്ചു.

57 കാരനായ കിം വോൾഹൂട്ടർ എന്ന വന്യജീവി ഫോട്ടോഗ്രാഫറാണ് ഈ അദ്വിതീയ ദൃശ്യം പകർത്തിയത്. ചീറ്റയുടെ പ്രവൃത്തികൾ അയാൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ്, നിമിഷങ്ങളോളം ചീറ്റ അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് അവിടെത്തന്നെ നിൽപ്പായി.

publive-image

കിം വോള്‍ഹൂട്ടര്‍, ബോട്സ്‌വാനയിലെ മഷ്ടു ഗെയിം റിസര്‍വ് വനത്തിൽ ആറാഴ്ചക്കാലമാണ് അവിടെത്തങ്ങി വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തിയത്.

publive-image

ചീറ്റയുടെ അമ്മയും അവളുടെ കുഞ്ഞുങ്ങളും അടുത്തുണ്ടായിരുന്നു, അദ്ദേഹം അവരുടെ ചിത്രീകരണത്തിനായി കുറച്ച് സമയം ചെലവഴിച്ചു. പെൺകുഞ്ഞിന് അവളുടെ സഹോദരങ്ങളെക്കാൾ ഫോട്ടോഷൂട്ട് കൗതുകമായിരുന്നു.

അതിനാൽ കിം നിലത്ത് കിടന്ന് നിരവധി ഷോട്ടുകൾ എടുത്തപ്പോഴൊക്കെ അവൾ അടുത്തുതന്നെ ശ്രദ്ധാപ്പൂർവ്വം നിലയുറപ്പിച്ചിരുന്നു. (Aubtu)

Advertisment