Advertisment

വന്യ മൃഗവേട്ട... കേരള സര്‍ക്കാരിന്‍റെ വാദം പൊളിഞ്ഞു; കേന്ദ്രത്തിന് മേൽ കുറ്റം ആരോപിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഇനിയും ഈ സർക്കാരിന് ആകില്ല... (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

വന്യമൃഗങ്ങളെ പ്രാഥമികമായി കൈകാര്യം ചെയ്യുവാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ് എന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പാർലമെൻറിൽ വ്യക്തമാക്കി. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് നിയന്ത്രിക്കുന്നതിനും വേട്ടയാടുന്നതിനും അനുവാദം നൽകേണ്ടത് സംസ്ഥാന വൈൽഡ് ലൈഫ് വാർഡൻ ആണ് എന്ന് കൃത്യമായി അദ്ദേഹം വെളിപ്പെടുത്തി.

മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ തടസ്സം കേന്ദ്രവും കേന്ദ്ര നിയമങ്ങളും ആണെന്ന കേരള സർക്കാരിൻറെ വാദമാണ് ഇതോടെ പൊളിയുന്നത്.

ഏതു വിഷയത്തിലും തടസ്സം കേന്ദ്രസർക്കാർ എന്നത് ഇപ്പോൾ കേരള സർക്കാരിൻറെ ഒരു സ്ഥിരം പല്ലവി ആയി മാറിയിരിക്കയാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അധികകാലം മുന്നോട്ടു പോകുവാൻ ആവില്ല. ബഫർസോൺ വിഷയത്തിലും ഈ ഇരട്ടത്താപ്പ് വളരെ വ്യക്തമായിരുന്നു.

രാജ്യത്തെ പരമോന്നത കോടതി കൃത്യമായി സംസ്ഥാനങ്ങളോട് ഈ വിഷയത്തിൽ റിപ്പോർട്ട് നൽകുവാൻ ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായി അത് നൽകുവാൻ കൂട്ടാക്കാതെ എത്രയോ സാധാരണക്കാരെ ദുരിതത്തിലാക്കി. അടിസ്ഥാനവർഗ്ഗ പാർട്ടി എന്ന് ചങ്കൂറ്റം കൊള്ളുന്ന ഇടതുപക്ഷം എന്തിനാണ് നിങ്ങൾക്ക് നടപ്പിലാക്കുവാൻ സാധിക്കുന്ന വിഷയങ്ങളിലും ഈ കബളിപ്പിക്കൽ തുടരുന്നത്.

വികസനത്തിൻറ്റെ കാര്യം പറയുമ്പോഴും കേന്ദ്രം ഒന്നും നൽകുന്നില്ല കേരളത്തെ അവഗണിക്കുന്നു എന്നാണ് സർക്കാർ പറയുന്നത് എന്നാൽ ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു വികസനം എങ്കിലും കേന്ദ്രത്തിൻറെ കയ്യൊപ്പ് ഇല്ലാത്തതായി ഉണ്ടോ എന്ന് വ്യക്തമാക്കണം.

എത്രയോ പാവപ്പെട്ട മനുഷ്യരാണ് ക്രൂരമായി വന്യമൃഗങ്ങളാൽ കൊലചെയ്യപ്പെട്ടത്. ഇനിയെങ്കിലും ഇത് അനുവദിച്ചുകൂടാ. കേന്ദ്രത്തിന് മേൽ കുറ്റം ആരോപിച്ച് കൊണ്ടു മുന്നോട്ട് പോകുവാൻ ഇനിയും ഈ സർക്കാരിന് ആകില്ല. ഏതായാലും ഇപ്പോൾ സാധാരണക്കാർക്ക് വന്യമൃഗങ്ങളുടെ കാര്യത്തിലും ബഫർ സോൺ, കേരളത്തിൻ്റെ വികസന വിഷയത്തിലും എല്ലാം തെറ്റിദ്ധാരണ പൂർണമായും മാറി കഴിഞ്ഞിരിക്കുകയാണ്.

ഈ സർക്കാരിൻറെ കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാട് മാറ്റി ഇനിയെങ്കിലും പാവപ്പെട്ടവൻറെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുവാൻ തയ്യാറാവണം.

-സുമിത്ത് ജോർജ് (ബിജെപി മൈനോറിറ്റി മോർച്ച ദേശീയ നിർവാഹക സമിതിയംഗം)

Advertisment