New Update
/sathyam/media/media_files/UpTNqCeedMwtYmjjKiIk.jpg)
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്നയാളുടെ മേല്‍ യുവാവ് മൂത്രമൊഴിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു മാസം മുമ്പാണ് സംഭവം. ആഗ്രയിലെ ഒരു പോലീസ് സ്‌റ്റേഷനിലും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ സൂരജ് കുമാര്‍ റായ് പറഞ്ഞു.
Advertisment
തിങ്കളാഴ്ചയാണ് 30 സെക്കന്‍ഡുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. പരിക്കേറ്റ് നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്നയാളെ പ്രതി തലയില്‍ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിയും മറ്റുള്ളവരും ഇരയെ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us