നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/ZZ74vwfZIqSX24dk82LU.jpg)
ബംഗളുരു: കര്‍ണാടകത്തില്‍ വ്യാജ അപകടമുണ്ടാക്കി തക്കാളി ട്രക്കുമായി കടന്ന അഞ്ചംഗ സംഘത്തിലെ ദമ്പതികള്‍ അറസ്റ്റില്‍. ബംഗളുരു ചിക്കജലയ്ക്ക് സമീപത്താണ് സംഭവം. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള ഭാസ്‌കര്‍ (28), ഭാര്യ സിന്ധുജ (26) എന്നിവരാണ് തങ്ങളുടെ കാറില്‍ ട്രക്കിടിച്ചെന്ന് ആരോപിച്ച് പ്രശ്‌നമുണ്ടാക്കിയത്.
Advertisment
നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കര്‍ഷകനായ മല്ലേഷ് നല്‍കാന്‍ തയാറായില്ല. ഇതോടെ, രണ്ടര ലക്ഷം രൂപയുടെ തക്കാളിയുണ്ടായിരുന്ന ട്രക്ക് തട്ടിയെടുത്ത് ദമ്പതിമാരുള്‍പ്പെട്ട സംഘം രക്ഷപ്പെട്ടു. ഇവര്‍ ഹൈവേ കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ആമ്പൂരിനടുത്തുള്ള വാണിയമ്പാടിയില്‍ തക്കാളി വില്‍ക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. സംഘത്തിലെ മറ്റു മൂന്നുപേര്‍ ഒളിവിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us