/sathyam/media/media_files/kU58IoO7QE68jqqO8ZCd.jpg)
oomman chandy letter
കോട്ടയം : ഉദ്ധിഷ്ഠ കാര്യത്തിന് ഉമ്മൻ ചാണ്ടിയുടെ ഒരു കത്തുണ്ടെങ്കിൽ ജനം സന്തുഷ്ടരാണ്. ആവശ്യസമയത്ത് ഉമ്മൻ ചാണ്ടിയെ ഒന്ന് കണ്ടു കിട്ടിയാൽ മതി. ആൾക്കൂട്ടത്തിനിടെയിൽ നിന്നും അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിഞ്ഞാൽ കാര്യം നടക്കും.
ശുപാർശ അത് ആർക്കുവേണ്ടിയും എന്തിനു വേണ്ടിയും ചെയ്യും, കാര്യം ന്യായമായാൽ മതി. ഒരിക്കൽ പുതുപ്പള്ളിയിലെ ഒരു കോൺഗ്രസ് പ്രവർത്തകന് മകളുടെ വിവാഹത്തിന് ആവശ്യം വേണ്ട പണത്തിനു കുറവ് വന്നു. സാമ്പത്തികം അത്ര മോശമല്ലാത്ത ആൾ. കടം കിട്ടിയാൽ മതി. ഉമ്മൻ ചാണ്ടിയോട് കാര്യം പറഞ്ഞു.
അത്രയും പണം കൊടുത്ത് സഹായിക്കാൻ അദ്ദേഹത്തിന്റെ പക്കൽ പണമില്ല. എന്ത് ചെയ്യും എന്ന് അദ്ദേഹം തന്നെ വന്നയാളോട് തിരിച്ചു ചോദിച്ചു . അതായത് പകരം ഒരുപാധി പറഞ്ഞാൽ അത് ചെയ്തു കൊടുക്കാൻ ഓ സി തയ്യാറാണ്. അപ്പോഴാണ് വന്നയാൾ പറഞ്ഞത് ഇപ്പോഴത്തെ പ്രധാന പ്രശ്നം നാളെ സ്വർണ്ണം എടുക്കണമെന്നതാ. അതിനു പണം തികയില്ല.
ഉടൻ ഉമ്മൻ ചാണ്ടി പറഞ്ഞു, ഞാൻ പരിഹാരം ഉണ്ടാക്കാം. അപ്പോൾ തന്നെ കത്തെഴുതി , കോട്ടയത്തെ ഒരു പരമ്പരാഗത സ്വർണ്ണക്കട ഉടമയ്ക്ക് - ' ഈ വരുന്ന ആൾ എൻ്റെ വേണ്ടപ്പെട്ട ആളാണ്, എനിക്ക് നന്നായി അറിയുന്ന ആൾ. ഇയാളുടെ മകളുടെ വിവാഹമാണ്. കുറച്ചു സാമ്പത്തിക പ്രയാസം ഉണ്ട് .അതിനാൽ ഇദ്ദേഹത്തിന്റെ മകളുടെ ആവശ്യത്തിനായി കുറച്ചു സ്വർണ്ണം കടമായി കൊടുക്കുക. പണം ഇദ്ദേഹം പിന്നെ തന്നുകൊള്ളും. '
അത് ഉമ്മൻ ചാണ്ടിയുടെ ജാമ്യമാണ്. കാര്യം നടന്നു. ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ 'ദൈവത്തിനുള്ള' ഒരു കത്താണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഉമ്മൻ ചാണ്ടി എല്ലാവർക്കും കത്ത് നൽകി, എന്നാൽ അദ്ദേഹത്തിനായി ആരും ശുപാർശ നൽകിയിട്ടില്ല . എന്നാൽ അങ്ങനൊന്ന് ഇരിക്കട്ടെ എന്ന് കരുതിക്കാണും. കത്തിങ്ങനെ ആണ് -
' ദൈവത്തിന് ,
ഈ കത്തുമായി വരുന്ന കുഞ്ഞൂഞ്ഞു ഞങ്ങൾക്ക് വേണ്ടപ്പെട്ടവനാണ്.
സ്വന്തം കാര്യത്തിന് ശുപാർശ ചെയ്യാൻ അറിയാത്ത ആളായതുകൊണ്ടാണ് ഞങ്ങൾ ഈ കത്ത് കൊടുത്ത് വിടുന്നത്.
അദ്ദേഹത്തെ നല്ലവണ്ണം നോക്കണേ ..
- എന്ന് സ്വന്തം
മാലോകർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us