Advertisment

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്ന ആറ് പെണ്‍കുട്ടികളുടെ പരാതി; കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്

അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും.

author-image
shafeek cm
New Update
manu kca

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. മയക്കുമരുന്ന് നല്‍കി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും, സെലക്ഷന്‍ നല്‍കാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്ന ആരോപണങ്ങള്‍. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും.

Advertisment

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആറ് പെണ്‍കുട്ടികളുടെ പരാതി. നാല് കേസുകളിലായി മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളില്‍ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും, കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം പറയുന്നു.

kca
Advertisment