ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി

രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അനിശ്ചിതമായി വൈകിയത്

New Update
air India flight delayed

Air India Flight

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അനിശ്ചിതമായി വൈകിയതതെന്ന് എയര്‍ഇന്ത്യ അറിയിച്ചു.

Advertisment

180 യാത്രക്കാരുമായി IX 345 വിമാനം ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാല്‍ സാങ്കേതിക തകര്‍രാര്‍ കാരണം വിമാനത്തിന് പുറപ്പെടാന്‍ സാധിച്ചിട്ടില്ല. ഇന്ന് വൈകിട്ട് നാലു മണിക്കും വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വിമാനത്തിലെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ വിശ്രമിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാങ്കേതികത്തകരാര്‍ പരിഹരിച്ച് ഇതേ വിമാനത്തില്‍ യാത്ര പുനഃരാരംഭിക്കും. തിരുവനന്തപുരത്തു നിന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുമെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ യന്ത്രത്തകരാര്‍ പൂര്‍ണമായും പരിഹരിക്കുന്നതിനുള്ള സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രമാണുള്ളത്.

air india service dubai air india express dubai flight service വിമാനം കരിപ്പൂർ-ദുബായ് എയർഇന്ത്യ എക്സ്പ്രസ് Air India Express flight karippur flight
Advertisment