വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്

പുലര്‍ച്ചെ യു.എ.ഇ സമയം 2.30ന് പുറപ്പെടേണ്ട IX 356 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറോളം വൈകിയത്

author-image
shafeek cm
New Update
air india express 11

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകി. ബുധനാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 2.30ന് പുറപ്പെടേണ്ട IX 356 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറോളം വൈകിയത്. ഒരു മണിക്കൂര്‍ വൈകുമെന്ന് നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് പുലര്‍ച്ചെ 3.30ന് യാത്രക്കാരെ കയറ്റി റണ്‍വേയില്‍ ടേക്ക് ഓഫിന് തയാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവന്‍ യാത്രക്കാരെയും ഷാര്‍ജ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി.

Advertisment
air india express
Advertisment