/sathyam/media/media_files/Ixxq82HymI4ntHhSI6HE.jpg)
Anil Antony
ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് അനില്‍ ആന്റണി. സ്ഥാനലബ്ധി പ്രതീക്ഷിച്ചല്ല ബിജെപിയില്‍ എത്തിയതെന്നും കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നിലധികം സീറ്റ് നേടുമെന്നും അനില്‍ ആന്റണി പറഞ്ഞു.
കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നിലധികം സീറ്റ് നേടും. യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. 2024 ല്‍ ബിജെപി തന്നെ അധികാരത്തില്‍ എത്തും. പ്രതിപക്ഷ ഐക്യത്തിന് ഒരു ലക്ഷ്യം ഇല്ല, മോദി വിരോധം മാത്രമാണെന്നും അനില്‍ ആന്റണി പറഞ്ഞു.
13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അനില്‍ ആന്റണിയെ നിയമിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. എ പി അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ദേശീയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍നിന്നു മറ്റാരുമില്ല.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണി ഏപ്രിലിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിറും പുതിയ ഉപാധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us