ഹെൽമറ്റ് വയ്ക്കാതെ ഓട്ടോ ഓടിച്ചതിന് പിഴ; വേറിട്ട പ്രതിഷേധവുമായി ഡ്രൈവർ

കഴിഞ്ഞ വർഷം ഡിസംബർ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്.

author-image
shafeek cm
New Update
auto helmet

സഫറുള്ള

തിരുവനന്തപുരം:ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് പിഴ. ഈ സംഭവത്തിന് ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവർ പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 500 രൂപയാണ് ഹെൽമറ്റ് വയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ചുമത്തിയത്.

Advertisment

KL20R 6843 എന്ന ഓട്ടോറിക്ഷയ്‌ക്കെതിരെയാണ് പോലീസിൻറെ പിഴ ലഭിച്ചത്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.
ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് ഡ്രൈവർ സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.

കഴിഞ്ഞ വർഷം ഡിസംബർ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്. ് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്.പോലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെൽമെറ്റ് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പോലീസ് പറയുന്നു.

kerala TRAFFIC POLICE trivandrum
Advertisment